കൊച്ചി: മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവന് നിലനിര്‍ത്താന്‍ അത് അടിയന്തിരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോവിഡ് വ്യാപനം രൂക്ഷമായതോടെ മെഡിക്കല്‍ ഓക്സിജന്റെ അഭാവം ശക്തമായിരിക്കുന്നു. ജനങ്ങളുടെ ജീവന് അങ്ങേയറ്റം അപകടത്തിലാണ്.
അതുകൊണ്ട് മെഡിക്കല്‍ ഓക്സിജന്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപോലെ പ്രാധാന്യം നല്‍കണം. അമിതവില കാരണം ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് മെഡിക്കല്‍ ഓക്സിജന്‍ വാങ്ങാന്‍ കഴിയാത്ത ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. രാജ്യത്തെ ഈ നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത അടിസ്ഥാന ആവശ്യമായി കണക്കാക്കി ആവശ്യമുളള എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
കേന്ദ്ര സംസ്ഥാന സര്ക്കാരുകളോടുളള അഭ്യര്‍ത്ഥനയില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.