കൊച്ചി: ക്രിസ്ത്യന് ന്യൂനപക്ഷങ്ങളുടെവിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനായി നിയുക്തനായ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് മുന്നില് നിവേദനങ്ങളും പരാതികളും സമര്പ്പിക്കാം. നിവേദനത്തിനൊപ്പം അതില് പറയുന്ന കാര്യങ്ങളുടെ തെളിവും ഹാജരാക്കണം.
നിവേദനങ്ങളുടെ മൂന്ന് പകര്പ്പുകള്’സെക്രട്ടറി, ക്രിസ്ത്യന് ന്യൂനപക്ഷങ്ങള്ക്ക് വേണ്ടിയുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്, രണ്ടാം നില, ഹൗസിങ് ബോര്ഡ് ബില്ഡിങ്, പനമ്പള്ളി നഗര്, കൊച്ചി – 682036 എന്ന’വിലാസത്തിലോ christianminortiycommission@gmail.com എന്ന ഇ-മെയില് വിലാസത്തിലോ അയക്കാം.