സിസിലി: മാഫിയ സംഘത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ട കത്തോലിക്കാ ന്യായാധിപന് റൊസാറിയോ ലിവാറ്റിനോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ സിസിലിയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചായിരുന്നു ചടങ്ങു നടന്നത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ മാഴ്സെല്ലോ സെമെറാറോ കാര്‍മ്മികനായിരുന്നു. ഒക്ടോബര്‍ 29 നായിരിക്കും സഭ തിരുനാള്‍ ആഘോഷിക്കുന്നത്. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന് വെറും 37 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
നീതിയുടെയും വിശ്വാസത്തിന്റെയും രക്തസാക്ഷിയെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.