വെനിസ്വേല: വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെര്‍നാഡെസ് സിസനിയോറോസിന്റെ തിരുശേഷിപ്പ് ഹോസ്പിറ്റലുകളിലൂടെയും ക്ലിനിക്കുകളിലൂടെയും പര്യടനം നടത്തുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഈ തിരുശേഷിപ്പ് പര്യടനം. ദരിദ്രരുടെ ഡോക്ടര്‍ എന്നാണ് വാഴ്ത്തപ്പെട്ട ജോസ് അറിയപ്പെടുന്നത്.
രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ തിരുശേഷിപ്പ് പ്രയാണം വലിയ പ്രചോദനവും ശക്തിയും നല്കുമെന്ന് അതിരൂപത പ്രത്യാശ പ്രകടിപ്പിച്ചു. മെയ് 14 ന് പര്യടനം സമാപിക്കും.