Saturday, January 3, 2026
spot_img
More

    ഫാ. ഗബ്രിലീ അമോര്‍ത്തിനോട് ഭൂതോച്ചാടനവേളയില്‍ മാതാവിനെക്കുറിച്ച് സാത്താന്‍ പറഞ്ഞത് കേള്‍ക്കണോ?

    പ്രശസ്തനായ ഭൂതോച്ചാടകനാണ് ഫാ. ഗബ്രീലി അമോര്‍ത്ത്. നിരവധി ഭൂതോച്ചാടനങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഭൂതോച്ചാടന വേളയിലെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ സംസാരിച്ചത് ഇപ്രകാരമാണ്.

    സാത്താന്‍ എന്നോട് ആ നിമിഷങ്ങളില്‍ വ്യക്തിപരമായി സംസാരിച്ചിട്ടുണ്ട്. സാത്താന്‍ എന്നോട് പറഞ്ഞ കാര്യങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. പരിശുദ്ധ കന്യകയുടെ പേര് കേള്‍ക്കുന്നത് സാത്താനെ ഭയപ്പെടുത്തുന്നു എന്നതാണ് അത്.

    “നീ മാതാവിന്റെ പേര് പറയുമ്പോള്‍ ഞാന്‍ ഭയചകിതനാകുന്നു. കാരണം മാതാവിന്റെ എളിമ എന്നെ ഭയപ്പെടുത്തുന്നു. നാരകീയ സര്‍പ്പത്തിന്റെ തല തകര്‍ത്തവളാണ് വെറും സൃഷ്ടിയായ മറിയം. അതുകൊണ്ടാണ് അവളുടെ പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ ഭയക്കുന്നത്”.

    ഫ്രാന്‍സിസ് മാര്‍പാപ്പയും സമാനമായ രീതിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു വീട്ടില്‍ മാതാവുണ്ടെങ്കില്‍ ആ വീട്ടിലേക്ക് സാത്താന് ഒരിക്കലും പ്രവേശിക്കാന്‍ കഴിയില്ല എന്നാണ് പാപ്പ പറഞ്ഞത്. എവിടെ അമ്മയുണ്ടോ അവിടെ നമുക്ക് ഭയങ്ങളില്ല.ഭയത്തിന് ഒരിക്കലും അവിടെ വിജയിക്കാനും കഴിയില്ല.

    അതെ, പരിശുദ്ധ മറിയത്തിന്റെ ശക്തിയുള്ള മാധ്യസ്ഥതയില്‍ നമുക്ക് ചേര്‍ന്നുനില്ക്കാം. അമ്മയുടെ സംരക്ഷണത്തിന്റെ ഉറപ്പില്‍ നമുക്ക് ഭയങ്ങളില്ലാതെ കഴിയാം. അതുകൊണ്ട് ജീവിതത്തിലെ സങ്കടങ്ങളിലും നിരാശതകളിലും മറിയത്തെ വിളിക്കൂ. മറിയം നമ്മെ രക്ഷിക്കുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!