സത്യം സത്യമായറിയാന്‍ എന്ന ടാഗ് ലൈനോടെ ലോകമെമ്പാടുമുള്ള ഏതാനും പ്രവാസി മലയാളികളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓൺലൈൻ പോർട്ടലായ .സി ന്യൂസ് ലൈവിന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 22 ന് നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം ആറു മണി്ക്കും, യു കെ സമയം ഉച്ചക്ക് ഒന്നരക്കും, അമേരിക്കന്‍ സമയം രാവിലെ 7.30 നും യുഎഇ സമയം വൈകുന്നേരം 4.30 നും ലൈവ് സ്ട്രീമിങ് പ്രോഗ്രാമിലൂടെ ചടങ്ങുകളില്‍ പങ്കെടുക്കാം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ ജോസഫ് കരിയില്‍, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ശശി തരൂര്‍ എംപി, മന്ത്രി കെ കെ ശൈലജ, റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പടെ മതസാമൂഹികസാംസ്‌കാരിക മേഖലകളിലെ നിരവധി വ്യക്തികളും അഭ്യുദയാകാംക്ഷികളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. കപട വാര്ത്തകളുടെ കുത്തൊഴുക്കില്‍ പകച്ചുനില്ക്കുന്ന മലയാളികളുടെ മുമ്പിലേക്ക് വലതെന്നോ ഇടത്തെന്നോ ഭേദമില്ലാതെ സത്യം മാത്രം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ന്യൂസ് ലൈവ് ആരംഭിക്കുന്നതെന്ന് പിന്നണിപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.