നൈജീരിയ: ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ ജപമാല ചൊല്ലി ഇസ്ലാമിക തീവ്രവാദം അവസാനിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മൈദുഗുരി ബിഷപ് ഒലിവര്‍ ഡാഷെയുടെ അഭ്യര്‍ത്ഥന.
ഇസ്ലാമിക തീവ്രവാദം ആഫ്രിക്കയില്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ആഫ്രിക്കയിലെ അക്രമങ്ങള്‍ അവസാനിക്കുന്നതിന് പ്രാര്‍ത്ഥന മാത്രമേ പോംവഴിയുള്ളൂ. പ്രത്യേകിച്ച് ജപമാല. അദ്ദേഹം പറഞ്ഞു. ബോക്കോ ഹാരമിന്റെ ഭീഷണി ഏറ്റവും അധികമുള്ള രൂപതയാണ് മൈദുഗുരി.
ഇസ്ലാമിക തീവ്രവാദം നൈജീരിയായെ പിടിമുറുക്കിയിട്ട് വര്‍ഷങ്ങള്‍ പലതു ക ഴിഞ്ഞു. 2015 മുതല്‍ മുസ്ലീം ഭീകരവാദത്തിന്റെ ഇരകളായി മാത്രം 12,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ബിഷപ് അറിയിച്ചു.