ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമത്തില്‍ കത്തോലിക്കാവിശ്വാസികളെ പ്രദേശത്തെ മുസ്ലീം വിഭാഗം അതിക്രൂരമായി ആക്രമിച്ചു. ചില്ലുകഷ്ണങ്ങള്‍, കല്ലുകള്‍, കോടാലി, വടികള്‍ തുടങ്ങിയവ കൊണ്ടായിരുന്നു ആക്രമണം.
80 കത്തോലിക്കാ കുടുംബങ്ങള്‍ക്ക് നേരെ 200 ല്‍ അധികം മുസ്ലീമുകളാണ് ആക്രമണം നടത്തിയത്. എട്ടുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നിരവധി വീടുകള്‍ നശിപ്പിക്കപ്പെട്ടു. ക്രൈസ്തവര്‍ ആശങ്കയുടെയും ഭീതിയുടെയും നിഴലിലാണ് ജീവിക്കുന്നതെന്ന് പ്രദേശത്തെ ദേവാലയ വികാരി ഫാ. ഖാലിദ് മുഖ്താര്‍ പറഞ്ഞു.