Friday, February 27, 2026
spot_img
More

    ദേവാലയങ്ങള്‍ക്ക് സംരക്ഷണം വേണം: ബ്രൂക്ക് ലൈന്‍ രൂപത

    ബ്രൂക്ക്‌ലൈന്‍: പള്ളിവക വസ്തുക്കള്‍ക്കും വിശുദ്ധരൂപങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദേവാലയത്തിന് പോലീസ് സംരക്ഷണം ആവശ്യമാണെന്ന് ബ്രൂക്ക് ലൈന്‍ രൂപത ആവശ്യപ്പെട്ടു.

    മൂന്നു ദിവസങ്ങള്‍ക്കുളളില്‍ രണ്ട് ആക്രമണം ദേവാലയത്തിന് നേരെ ഉണ്ടായ സാഹചര്യത്തിലാണ് രൂപത ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉണ്ണീശോയെ കൈയിലെടുത്തു പിടിച്ചിരിക്കുന്ന മാതാവിന്റെ രൂപമാണ് ഇവിടെ ആദ്യം ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം ക്രൂശിതരൂപത്തിന് നേരെയും ആക്രമണം നടന്നു. രൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് വെളിയില്‍സ്ഥാപിച്ചിരുന്ന മരിയ രൂപമാണ് ആക്രമിക്കപ്പെട്ടത്. സെന്റ് അത്തനാസിയസ് ദേവാലയത്തിന് വെളിയിലെ ക്രൂശിതരൂപമാണ് രണ്ടാമതായി ആക്രമിക്കപ്പെട്ടത്.

    തുടര്‍ച്ചയായ ഈ ആക്രമണങ്ങള്‍ ക്രൈസ്തവവിശ്വാസത്തിന് നേരെയുള്ള ആക്രമണമാണ്. മോണ്‍, അന്തോണി ഹെര്‍നാന്‍ഡെസ് പറഞ്ഞു. ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടാണ് പോലീസ് പട്രോള്‍ രൂപത ആവശ്യപ്പെട്ടിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!