Saturday, January 3, 2026
spot_img
More

    മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാന്‍ ഇതാ എട്ടു മാര്‍ഗ്ഗങ്ങള്‍

    കത്തോലിക്കരില്‍ നല്ലൊരു പങ്കും മരിയ ഭക്തരാണ്. മാതാവിനോടുള്ള ഭക്തി കൂടുതലായി പ്രചരിപ്പിക്കാനും കൂടുതല്‍ മരിയഭക്തരാകാനും നമുക്കോരോരുത്തര്‍ക്കും കടമയും ഉത്തരവാദിത്തവുമുണ്ട്.

    ഇതാ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാനും അവളെ പ്രത്യേകമായി വണങ്ങാനും സാധിക്കുന്ന വിധത്തിലുളള മനോഹരമായ എട്ട് മാര്‍ഗ്ഗങ്ങള്‍.

    മാതാവിന്റെ ചിത്രങ്ങള്‍ അലങ്കരിക്കുക

    വീട്ടിലും ഓഫീസിലും ജോലി സ്ഥലത്തും എല്ലാമുള്ള മരിയന്‍ രൂപങ്ങള്‍ അലങ്കരിക്കുക. പൂക്കള്‍ പറിച്ചുവച്ചും തിരികള്‍ കൊളുത്തിയും നമ്മുടെ സ്‌നേഹവും ആദരവും മറിയത്തെ അറിയിക്കുക.

    മാതാവിനെക്കുറിച്ചുള്ള ബൈബിള്‍ ഭാഗങ്ങള്‍ വായിക്കുക

    ബൈബിള്‍ എല്ലാ ദിവസവും വായിക്കേണ്ട തിരുഗ്രന്ഥം തന്നെ. എങ്കിലും പ്രത്യേകമായി നമുക്ക് മാതാവിനെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്ന തിരുവചനഭാഗങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം. അതായത് മംഗളവാര്‍ത്ത, ക്രിസ്തുവിന്റെ ജനനം, ദേവാലയസമര്‍പ്പണം, കാനായിലെ കല്യാണ വിരുന്ന്, കുരിശുയാത്രയിലെ മറിയം. ഇവയെല്ലാം മറിയത്തെക്കുറിച്ച് കൂടുതല്‍ ധ്യാനിക്കാനും മനസ്സിലാക്കാനും നമ്മെ സഹായിക്കും.

    ജപമാല ചൊല്ലുക

    സഭയുടെ പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നാണ് ജപമാല. വിശുദ്ധ ഡൊമിനിക്കിനോട് അമ്മ പറഞ്ഞുകൊടുത്തിട്ടുണ്ട്, ജപമാല എങ്ങനെ ചൊല്ലണമെന്ന്. അതുപോലെ ഭക്തിയോടെ ജപമാല ചൊല്ലാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം.

    മരിയന്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുക

    പല രാജ്യങ്ങളിലും മരിയന്‍ പ്രദക്ഷിണങ്ങളുണ്ട്. സാധിക്കുമെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ഇതുപോലെയുള്ള ഭക്തിപ്രകടനങ്ങളില്‍ പങ്കെടുക്കുക. മരിയന്‍ ഗീതങ്ങള്‍ ആലപിക്കുക.

    കൂദാശാസ്വീകരണം നടത്തുക

    കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം തുടങ്ങിയ കൂദാശകള്‍ക്ക് മുടക്കം വരുത്തരുത്. ഈ മാസം ഇനിയുള്ള ദിവസമെങ്കിലും കൂദാശകളുടെ സ്വീകരണം മുടക്കാതിരിക്കുക. മാത്രവുമല്ല എല്ലാ ദിവസവും ഇനിയുള്ള ദിവസമെങ്കിലും ഇതൊരു പതിവായി മാറ്റുക.

    മറിയത്തെ അനുകരിക്കുക

    മേല്‍പ്പറഞ്ഞവയെക്കാളെല്ലാം പ്രധാനപ്പെട്ടതാണ് മറിയത്തെ അനുകരിക്കുന്നവരായി മാറുക എന്നത്. മറിയത്തിന്റെ പ്രത്യേകതകള്‍ നമുക്കറിയാം, എളിമ, രോഗീശുശ്രൂഷ, സഹായമനസ്ഥിതി ഇതെല്ലാം അനുകരിക്കുന്നവരായി തീരുക.

    സുവിശേഷവല്ക്കരണം നടത്തുക

    മറിയം നമ്മെ എന്തുമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് മറ്റുള്ളവരോടു പറയുക. മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുക.

    മരിയന്‍ സമ്മാനങ്ങള്‍ നല്കുക

    കൊന്ത, ജപമാല, മാതാവിന്റെ രൂപങ്ങള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മറ്റുള്ളവര്‍ക്ക് സമ്മാനിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!