സഭയിലെ ആരാധനക്രമങ്ങളിലും മതപരമായ കലകളിലും പ്രാര്‍ത്ഥനകളിലുമെല്ലാം നാം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാന്‍ വിവിധ പ്രതീകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ആ പ്രതീകങ്ങളെ നമുക്ക് പരിചയപ്പെടാം.
പ്രാവ്: പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന പ്രതീകമാണ് പ്രാവ് മര്‍ക്ക 1: 10, മത്താ 3:16, ലൂക്ക 3:22 യോഹ 1 : 32 എന്നീ ഭാഗങ്ങളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലാവുന്നത്.
അഗ്നി: അഗ്നിയാണ് മറ്റൊരു പ്രതീകം. അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 2: 3, പുറപ്പാട് 3:2, 13:21 എന്നി ബൈബിള്‍ ഭാഗങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.
കാറ്റ്,ജലം: കാറ്റായും ജലമായും പരിശുദ്ധാത്മാവ് കടന്നുവരുന്നുണ്ട്. അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 2: 2, ഉല്പത്തി 1:2, മത്താ 3;11, യോഹ 3:5 എന്നിവിടങ്ങളില്‍ കാറ്റായും ജലമായും പരിശുദ്ധാത്മാവിനെ നാം മനസ്സിലാക്കുന്നു.
മേഘം: പുറപ്പാടിന്റെ പുസ്തകം 16:10 ലാണ് പരിശുദ്ധാത്മാവിന്റെ മേഘസാന്നിധ്യം നാം തിരിച്ചറിയുന്നത്.
എണ്ണ: അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 10:38, 1 യോഹ 2; 20-27 എന്നീ ബൈബിള്‍ ഭാഗങ്ങളില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രതീകമായി എണ്ണ പരാമര്‍ശിക്കുന്നു.