പ്രത്യാശയും പ്രതീക്ഷയും രണ്ടും രണ്ടാണ്. പ്രത്യാശ ദൈവികമാണ്. പ്രതീക്ഷയാവട്ടെ മാനുഷികവും. പലതിനെയും മാനുഷികമായി പ്രതീക്ഷിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് അവ കിട്ടാതെവരുമ്പോള്‍ നാം നിരാശരാകും. പക്ഷേ പ്രത്യാശ അങ്ങനെയല്ല. അത് നമ്മെ ഒരിക്കലും നിരാശരാക്കുന്നുമില്ല. അതുകൊണ്ട് നമുക്കുണ്ടാവേണ്ടത് പ്രത്യാശയാണ്. ശിശുസഹജമായ പ്രത്യാശ.
സങ്കീര്‍ത്തനങ്ങളില്‍ അതിമനോഹരമായ ഒരു പ്രാര്‍ത്ഥനയുണ്ട്. ആ പ്രാര്‍ത്ഥന നമുക്കേറ്റു ചൊല്ലാം.
കര്‍ത്താവേ എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല. എന്റെ നയനങ്ങളില്‍ നിഗളമില്ല. എന്റെ കഴിവില്‍ കവിഞ്ഞ വന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെതന്നെ ശാന്തനാക്കി. ശാന്തമായി ഉറങ്ങുന്ന ശിശുവിനെപോലെയാണ് എന്റെ ആത്മാവ്. ഇസ്രായേലേ ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുക ( സങ്കീര്‍ത്തനം131)