വ്ത്തിക്കാന്‍ സിറ്റി: ലൗദാത്തോസിയുടെ ഏഴു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഭൂമിയുടെയും ദരിദ്രരുടെയും രോദത്തിന് ഉത്തരം നല്കല്, പാരിസ്ഥിതിക സമ്പദ് വ്യവസ്ഥ, ലളിത ജീവിതശൈലി, പാരിസ്ഥിതിക വിദ്യാഭ്യാസം, പാരിസ്ഥിതിക ആത്മീയത,സാമൂഹ്യപ്രതിബദ്ധത എന്നിവ നേടിയെടുക്കുക എന്നതാണ് ആക്ഷന്‍ പ്ലാന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബങ്ങളെയും ഇടവകരൂപതകളെയും സ്‌കൂള്‍ കലാലയങ്ങളെയും ആതുരാലയങ്ങള്‍ കാര്‍ഷിക വ്യവസായ സ്ഥാപനങ്ങള്‍,സംഘടനകള്‍ എന്നിവയെയും സന്യാസഭവനങ്ങളെയും പ്രകൃതിയുടെ സംരക്ഷണത്തിനായി ഒരുമിച്ചുപ്രവര്‍ത്തിക്കുന്നതിനായി ആക്ഷന്‍ പ്ലാന് തുടക്കം കുറിച്ചു കൊണ്ട് പുറത്തിറക്കിയ വീഡിയോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
2015 ലാണ് ലൗ ദാത്തോ സി എന്ന ചാക്രികലേഖനം പുറത്തിറങ്ങിയത്. പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന് ഓരോ വ്യക്തിയെയും പാപ്പ ഈ ചാക്രികലേഖനത്തില്‍ ക്ഷണിച്ചിരുന്നു. 2020 മെയ് 24 ന് ലൗദാത്തോസി വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. സമഗ്രമാനവ വികസന സേവനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിക്കായിരുന്നു ഇതിന്റെ ചുമതല.