Saturday, February 21, 2026
spot_img
More

    തോക്കു ചൂണ്ടി മെത്രാന്റെ മുദ്രമോതിരം കവര്‍ന്നു

    ഓക്ക്‌ലാന്‍ഡ്: പതിവുപോലെ ഉച്ചകഴിഞ്ഞ് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടു നടന്ന മെത്രാനെ അക്രമി തോക്കൂചൂണ്ടി പണവും എപ്പിസ്‌ക്കോപ്പല്‍ മോതിരവും കവര്‍ന്നു. കാലിഫോര്‍ണിയായിലെ ഓക്ക്‌ലാന്‍ഡ് ബിഷപ് മൈക്കല്‍ ബാര്‍ബറാണ് അക്രമത്തിന് ഇരയായത്.

    കത്തീഡ്രല്‍ ദേവാലയത്തിന് സമീപത്തുകൂടി സ്ഥിരമായി ഉച്ചകഴിഞ്ഞ് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട് ബിഷപ് മൈക്കല്‍. അത്തരമൊരു യാത്രയ്ക്കിടയിലാണ് ശനിയാഴ്ച അക്രമി അദ്ദേഹത്തിന് നേരെ തോക്കുചൂണ്ടി പണവും മോതിരവും കവര്‍ന്നത്. ശനിയാഴ്ച മൂന്നുമണിക്കായിരുന്നു സംഭവം, അക്രമി തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഭയന്നുപോയിയെന്ന് അദ്ദേഹം വ്യക്തമാക്കി. കാഞ്ചി വലിച്ചാല്‍.. ഞാന്‍ വേഗം എന്റെ പാപങ്ങളെ പ്രതി ദൈവത്തോട് മാപ്പ് ചോദിച്ചു.പേഴ്‌സ് എടുത്തുകൊടുത്തപ്പോഴാണ് കൈയിലെ മോതിരം കണ്ടത്. ഉടന്‍ അയാള്‍ അതും കവര്‍ന്നു. ബിഷപ് പറഞ്ഞു.

    ഓക്ലാന്‍ഡില്‍ കഴിഞ്ഞവര്ഷത്തെക്കാള്‍ അമ്പതു ശതമാനം കവര്‍ച്ച വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. തോക്കു സംസ്‌കാരത്തിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചതിന്റെ പതിനാറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഷപ്പിനെതിരെ അക്രമം ഉണ്ടായതെന്ന് രൂപത വക്താവ് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!