Monday, April 28, 2025
spot_img
More

    കരുണ കാണിക്കുമ്പോള്‍ ഇക്കാര്യം മറന്നുപോകരുതേ

    കരുണ കാണിക്കുവിന്‍ നിങ്ങള്‍ക്കും കരുണ ലഭിക്കും. ഇതാണ് ക്രിസ്തു പറയുന്നത്. പക്ഷേ കരുണ കാണിക്കാതെ കരുണ തങ്ങളുടെ അവകാശമാണെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. രോഗികളായവരോട് കരുണ കാണിക്കാത്ത സാഹചര്യങ്ങളുണ്ട്. ദരിദ്രരോട് കരുണകാണിക്കാത്തവരുണ്ട്, തൊഴിലാളികളോട് കരുണ കാണിക്കാത്തവരുണ്ട്.

    ഇങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളെ നോക്കുമ്പോള്‍ അവിടെയെല്ലാം കരുണയുടെ നിഷേധത്തിന്റെ രൂപങ്ങളുണ്ട്,
    ഇനി വേറെ ചിലര്‍ കരുതുന്നത് വിശന്നുവരുന്ന ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തുകഴിയുമ്പോള്‍, കൈനീട്ടുന്ന പിച്ചച്ചട്ടിയിലേക്ക് പത്തുരൂപ ഇട്ടുകൊടുക്കുമ്പോള്‍ അവിടെ കരുണയുടെ പൂര്‍ത്തീകരണമായി എന്ന് കരുതുന്നവരും ധാരാളം. തീര്‍ച്ചയായും ഇത് കരുണ തന്നെയാണ്.

    അവരുടെ ഉദ്ദേശ്യശുദ്ധിയെ നാം ചോദ്യം ചെയ്യേണ്ടതുമില്ല.പക്ഷേ അതിനൊപ്പം ചിലതൂകൂടി നമ്മില്‍ നിന്നുണ്ടാവണം എന്നാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പറയുന്നത്. സൂപ്പും ബ്രഡും കൊടുത്താല്‍ മാത്രം പോരാ എന്ന് അദ്ദേഹം പറയുന്നു,

    ഉപവി പ്രവര്‍ത്തനങ്ങള്‍ അഥവാ കാരുണ്യപ്രവര്‍ത്തനങ്ങള്‍ സൂപ്പുപാത്രത്തെക്കാള്‍ ഭാരമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ കരുണയോടെ അത് ചെയ്യണം എന്ന് വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു. കരുണ കാണിക്കുമ്പോള്‍ അത് ചിരിയോടെയായിരിക്കണമെന്നും.

    വീടുകളില്‍ വൃദ്ധരും രോഗികളുമായി കഴിയുന്നവരെ പരിചരിക്കുമ്പോള്‍ നാം ഭാരപ്പെടുന്നുണ്ടോ.. ആരെയെങ്കിലും സഹായിക്കുന്നത് മുഖം കറുപ്പിച്ചാണോ. തിരുത്തുക. ദൈവസന്നിധിയില്‍ സ്വീകാര്യമാവുന്ന കാരുണ്യപ്രവൃത്തികളിലെല്ലാം സ്‌നേഹമുണ്ട്, പുഞ്ചിരിയുണ്ട്, ഭാരരാഹിത്യമുണ്ട്.
    ഇനിയെങ്കിലും കാരുണ്യപ്രവൃത്തികള്‍ നമുക്ക് സ്‌നേഹത്തോടെ പുഞ്ചിരിയോടെ നിറവേറ്റാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!