ജീവിതത്തില്‍ ദു:ഖങ്ങളില്ലാത്ത ആരാണുള്ളത്? ഒറ്റപ്പെടലിന്റെ വേദനയും തിരസ്‌ക്കരണവും അനുഭവിക്കാത്തവരായി ആരാണുള്ളത്? പ്രിയപ്പെട്ടവരില്‍ നിന്നുള്ള നന്ദികേടുകളും കുത്തുവാക്കുകളും നേരിടാത്തവരായി ആരാണുള്ളത്? എന്നാല്‍ ഒരു മരിയഭക്തന് ജീവിതത്തിലെ ഇത്തരം നിമിഷങ്ങളെയും സാഹചര്യങ്ങളെയും നേരിടാനുള്ള ശക്തി ലഭിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല മാതാവ് അവന് ധൈര്യം നല്കുന്നു എന്നതുമാത്രമാണ്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
‘ പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക, എന്റെ ചെറിയ കുഞ്ഞേ, നിന്റെ കുരിശിന്റെ വേളയില്‍ നിന്നെ താങ്ങുന്നതും ശക്തിപ്പെടുത്തുന്നതും എന്റെ സ്‌നേഹമാണെന്ന് നിനക്ക് അറിയാമോ. എന്നില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുക‘
അതെ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഒരാളെയും പരിശുദ്ധഅമ്മയ്ക്ക് കൈവിടാനാവില്ല.അതുകൊണ്ട് നമുക്ക് അമ്മയെ വിളിച്ചപേക്ഷിക്കാം.
എന്റെ അമ്മേ എന്റെ ജീവിതത്തിലെ ഏകാന്തദു:ഖങ്ങളില്‍, ആരോടും പങ്കുവയ്ക്കാനാവാത്ത വിഷമങ്ങളില്‍ അമ്മ എപ്പോഴും എന്റെ അരികിലുണ്ടായിരിക്കണമേ. അമ്മയുടെ ഹിതത്തിന് വിരുദ്ധമായ യാതൊന്നും എന്റെ ജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ. എന്റെ അമ്മേ എന്റെ ആശ്രയമേ…