കൊച്ചി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജി. അതുകൊണ്ട് അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സംഘടനയുടെ പ്രസിഡന്റ് പീറ്റര്‍ തോമസാണ് ഹര്‍ജി നല്കിയിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.