Tuesday, November 4, 2025
spot_img
More

    കോണ്‍വെന്റില്‍ നിന്ന് പുറത്തു പോകില്ലെന്ന് ലൂസി കളപ്പുര

    മാനന്തവാടി: ഹൈക്കോടതി തന്റെ പരാതിയില്‍ തീരുമാനം എടുക്കുന്നതുവരെ താന്‍ കോണ്‍വെന്റില്‍ നിന്ന് പുറത്തുപോകില്ലെന്ന് ലൂസി കളപ്പുര.

    ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്‌ററ് കോണ്‍ഗ്രിഗേഷന്‍( എഫ്‌സിസി) ജൂണ്‍ 13 നാണ് വയനാട്, കാക്കമല കോണ്‍വെന്റില്‍ നിന്ന് പുറത്തുപോകണമെന്ന് ലൂസി കളപ്പുരയോട് ആവശ്യപ്പെട്ടത്. തന്നെ സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ വത്തിക്കാനെ ലൂസി കളപ്പുര സമീപിച്ചിരുന്നുവെങ്കിലും എഫ്‌സിസിയുടെ നടപടി വത്തിക്കാന്‍ സുപ്രീം ട്രൈബ്യൂണല്‍ ശരിവയ്ക്കുകയായിരുന്നു.

    ഇതിനെ തുടര്‍ന്നാണ് അനധികൃതമായി കോണ്‍വെന്റില്‍ സ്ഥിരതാമസമാക്കിയ ലൂസി കളപ്പുരയോട് കോണ്‍വെന്റില്‍ നിന്ന് പുറത്തുപോകാന്‍ സന്യാസിനി സമൂഹം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ താന്‍ കോണ്‍വെന്റില്‍ തന്നെ തുടരുമെന്ന് ലൂസി പ്രഖ്യാപിച്ചിരിക്കുന്നത്.

    ജൂലൈയിലോ ഈ വര്‍ഷമോ കേസ് കോടതിയുടെ മുമ്പില്‍ വരും. കൊറോണ വൈറസും ലോക്ക് ഡൗണും കാരണമാണ് ് കോടതി കേസ് പരിഗണിക്കാത്തത്. ലൂസി കളപ്പുര പറയുന്നു. 2018 ജൂലൈ ഒമ്പതിന് ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

    സന്യാസിനി സമൂഹത്തില്‍ അംഗമല്ലാത്ത ഒരാളെ കോണ്‍വെന്റില്‍ താമസിപ്പിക്കുന്നത് നിയമപരമല്ല എന്ന് എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!