തിരുവനന്തപുരം: ഒന്നര മാസം നീണ്ട അടച്ചിടലിന് ശേഷം നാളെ കേരളം തുറക്കുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ശനി ,ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കും. വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും 20 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. നാലു മേഖലയായി തിരിച്ചാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ആരാധനാലയങ്ങള്‍ തുറക്കാനായി ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.