ചങ്ങനാശ്ശേരി: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ടത് അവകാശമാണെന്നും മറിച്ച് ആനുകൂല്യമല്ലെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ന്യൂനപക്ഷാവകാശം സമകാലീന കോടതി വിധിയും പ്രതികരണങ്ങളും എന്ന വിഷയത്തിലുള്ള വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ഒരുമയോടെ നിലകൊള്ളണം. 80:20 അനുപാതം ഭരണഘടനയുടെ വ്യക്തമായ ലംഘനാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് അത് റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായത്. മാര്‍ പെരുന്തോട്ടം പറഞ്ഞു.
അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കി.