Monday, February 16, 2026
spot_img
More

    ഇടവേളയ്ക്ക് ശേഷം നോത്രഡാം കത്തീഡ്രലില്‍ ഇന്ന് ദിവ്യബലി അര്‍പ്പിക്കും

    പാരീസ്: അഗ്നിബാധയെ തുടര്‍ന്ന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിശുദ്ധകുര്‍ബാനകള്‍ അര്‍പ്പിക്കാതിരുന്ന നോത്രദാം കത്തീഡ്രലില്‍ ഇന്ന് ദിവ്യബലി അര്‍പ്പിക്കും. പാരീസ് ആര്‍ച്ച് ബിഷപ് മൈക്കല്‍ ഓപ്പെറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകുന്നേരം ആറുമണിക്കായിരിക്കും വിശുദ്ധ കുര്‍ബാന.

    1989 ല്‍ കര്‍ദിനാള്‍ ലസ്റ്റിഗര്‍ നടത്തിയ അള്‍ത്താര സമര്‍പ്പണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. 2019 ഏപ്രില്‍ 15 ന് അര്‍ദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായത്. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല.

    അടുത്ത വേനല്‍ക്കാലത്തായിരിക്കും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ബാക്കി ഭാഗം നടക്കുക. 2024 ഓടെ വിശ്വാസികള്‍ക്കായി കത്തീഡ്രല്‍ തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വലിയ തോതിലുള്ള സാമ്പത്തിക സഹായം ഇതിനാവശ്യമാണ്. ഇതിനായി ധനശേഖരണപ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്.

    ഇന്ന് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ കത്തീഡ്രലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തികസഹായത്തിനായി വിശ്വാസികള്‍ക്കു മുമ്പില്‍ ആര്‍ച്ച് ബിഷപ് പുതിയ അഭ്യര്‍ത്ഥന നടത്തും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!