മെക്‌സിക്കോ: മെക്‌സിക്കോയിലെ ഗ്രാമത്തിലേക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോവുകയായിരുന്ന വൈദികന്‍ മയക്കുമരുന്ന് സംഘത്തിന്റെ സംഘര്‍ഷത്തില്‍ വെടിയേറ്റ് മരിച്ചു. ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ഫാ. ജുവാന്‍ അന്റോണിയോ ആണ് കൊല്ലപ്പെട്ടത്. 33 വയസായിരുന്നു.
മയക്കുമരുന്ന് സംഘത്തിന്റെ വെടിനിര്‍ത്തല്‍ മേഖലയിലേക്ക് പ്രവേശിച്ചപ്പോഴാണ് വൈദികന് വെടിയേറ്റത്. വൈദികന്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിരവധിവെടിയുണ്ടകളേറ്റിട്ടുണ്ട്.
2012 മുതല്‍ മെക്‌സിക്കോയില്‍ 29 വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി വൈദികര്‍ സംഘര്‍ഷത്തിന് ഇരകളായിട്ടുണ്ട്. ഇനി അടുത്ത വൈദികന്‍ ആരായിരിക്കും എന്നതാണ് ഞങ്ങള്‍ നേരിടുന്ന ചോദ്യം. ഓര്‍ഡര്‍ ഓഫ് ഫ്രിയാര്‍സ് മൈനര്‍ വക്താവ് ഫാ. ഗില്‍ബെര്‍ട്ടോ പറയുന്നു.