ക്രാക്കോവ്: കള്ളന് മാനസാന്തരമുണ്ടായപ്പോള്‍ മോഷ്ടിച്ചുകൊണ്ടുപോയ തിരുശേഷിപ്പ് തിരികെയെത്തിച്ചു. പോളണ്ടിലെ ക്രാക്കോവ്, പോഡ് ഗോര്‍സെ സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്ന് മോഷണം പോയ വിശുദ്ധ ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തിരുശേഷിപ്പാണ് തിരികെ കിട്ടിയത്. ജൂണ്‍ 11 നാണ് തിരുശേഷിപ്പ് മോഷണം പോയത്. തിരുശേഷിപ്പ് മോഷണം പോയതുമുതല്‍ കള്ളന് മാനസാന്തരം ഉണ്ടാവാനം തിരികെകിട്ടാനും വേണ്ടി ഇടവകയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ ഏഴുമണിയോടെ ക്ഷമാപണം രേഖപ്പെടുത്തി മോഷ്ടാവ് തിരുശേഷിപ്പ് തിരികെയെത്തിച്ചത്.
ജോണ്‍ പോള്‍ രണ്ടാമന്റ െൈദവവിളിയെ സ്വാധീനിച്ച വിശുദ്ധനാണ് ബ്രദര്‍ ആല്‍ബര്‍ട്ട്. 1845 ല്‍ ഒരു സമ്പന്നകുടുംബത്തിലായിരുന്നു ജനനം. 18 ാം വയസില്‍ ഒരു പരിക്കിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു. ക്രാക്കോവിലെ അറിയപ്പെടുന്ന കലാകാരനായിരുന്നു. എന്നാല്‍ കലയല്ല സേവനമാണ് തന്റെ വിളിയെന്ന് മനസ്സിലാക്കിയ അദ്ദേഹം സെക്കുലര്‍ ഫ്രാന്‍സിസ്‌ക്കന്‍ അംഗമായി. 1887 ല്‍ രണ്ടു സന്യാസസഭകള്‍ സ്ഥാപിച്ചു. ദരിദ്രരെയും ഭവനരഹിതരെയും സേവിക്കുക എന്നതായിരുന്നു ആല്‍ബെര്‍ട്ടെന്‍ ബ്രദേഴ്‌സ്, ആല്‍ബെര്‍ട്ടെന്‍ സിസ്റ്റേഴ്‌സ് എന്നിവയായിരുന്നു ഈ സന്യാസസമൂഹങ്ങള്‍. 1916 ല്‍ ക്രിസ്തുമസ് ദിനത്തിലായിരുന്നു അന്ത്യം. 1989 നവംബര്‍ 12 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്കുയര്‍ത്തി. ജൂണ്‍ 17 നാണ് തിരുനാള്‍.