Sunday, February 15, 2026
spot_img
More

    യൂറോപ്യന്‍ യൂണിയന്റെ സ്ഥാപകപിതാവ് റോബര്‍ട്ട് ഷൂമാന്‍ ധന്യപദവിയിലേക്ക്

    വത്തിക്കാന്‍ സിറ്റി: ഫ്രഞ്ചുകാരനായ റോബര്‍ട്ട് ഷൂമാനെ ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യനായി പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ പിതാവ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കാരണം യൂറോപ്യന്‍ രാജ്യങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഷൂമാന്‍ അവതരിപ്പിച്ച ആശയങ്ങളാണ് പിന്നീട് യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനത്തില്‍ പ്രധാനപങ്കുവഹിച്ചത്.

    ഫ്രാന്‍സിലെ വിദേശകാര്യമന്ത്രിയായിരുന്ന സമയത്ത് 1950 മെയ് ഒമ്പതിനാണ് അദ്ദേഹം യൂറോപ്യന്‍ സ്റ്റീല്‍ ആന്റ് കോല്‍ കമ്മ്യൂണിറ്റിയുടെ രൂപീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. യൂറോപ്യന്‍ യൂണിയന്റെ രൂപീകരണത്തിനുള്ള ആദ്യ ചുവടുവയ്പ്പായി പിന്നീട് ഈ പ്രഖ്യാപനം വിശേഷിപ്പിക്കപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ആദ്യ പ്രസിഡന്റായും ഇദ്ദേഹം സേവനം ചെയ്തിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത് ഇദ്ദേഹത്തെ ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്യുകയും രഹസ്യമായി ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

    1963 ലായിരുന്നു മരണം. ഷൂമാന്റെ നാമകരണനടപടികള്‍ മുപ്പതുവര്‍ഷം മുമ്പാണ് ആരംഭിച്ചത്.

    പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഷൂമാനെന്നും ജര്‍മ്മനിയുമായുള്ള സമാധാനവും അനുരഞ്ജനവും അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും ഫ്രാന്‍സിലെ നാമകരണനടപടികളുടെ ഔദ്യോഗിക ചുമതലവഹിക്കുന്ന ഫാ. ബെര്‍നാര്‍ഡ് അഭിപ്രായപ്പെട്ടു. യൂറോപ്പുകാര്‍ റോബര്‍ട്ട് ഷൂമാന്റെ സാഹോദര്യത്തിന്റെ വഴികള്‍ വീണ്ടും കണ്ടെത്തണമെന്ന് ഒരു തിരുവെഴുത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സ്വാതന്ത്ര്യത്തിനും ഐകദാര്‍ഢ്യത്തിനും വേണ്ടിയുള്ള ഷൂമാന്റെ സേവനങ്ങള്‍ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കേണ്ടവയാണെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും അഭിപ്രായപ്പെട്ടിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!