ലാഹോര്‍: ഡൊമിനിക്കന്‍ സഭാംഗമായ കത്തോലിക്കാ പുരോഹിതന് പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ആദരവ്. ഫാ. ജെയിംസ് ചന്നാനാണ് അപൂര്‍വ്വമായ ഈ ബഹുമതിക്ക് അര്‍ഹത നേടിയത്. മുസ്ലീങ്ങളും ക്രൈസ്തവരും തമ്മിലുള്ള മതാന്തരസംവാദത്തിന് നല്കിയ സംഭാവനകളെ മാനിച്ചാണ് ബഹുമതി.
മുസ്ലീമുകളും ക്രൈസ്തവരും സിക്കുകാരും അടങ്ങിയ പ്രൗഢമായ ചടങ്ങില്‍ പാക്കിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ നൂര്‍ ഉല്‍ ഹാഖ് ഖ്വദ്രി ഇദ്ദേഹത്തിന് പുരസ്‌ക്കാരം സമ്മാനിച്ചു.
എന്നെ ഈ നിലയില്‍ എത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി, ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു, എന്റെ സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു. അദ്ദേഹം പറഞ്ഞു.
എല്ലാവരും എന്റെ അയല്‍ക്കാരാണ്, യേശുക്രിസ്തുവിന്റെ അനുയായി എന്ന നിലയില്‍ എല്ലാവരെയും സ്‌നേഹിക്കാന്‍ ഞാന്‍ കടപ്പെട്ടവനാണ്. നമ്മള്‍ മനുഷ്യവംശം എന്ന കുടുംബത്തിലെ അംഗങ്ങളാണ്. വിവിധ മതങ്ങളും വിശ്വാസങ്ങളും നമുക്കുണ്ടെങ്കിലും നാമെല്ലാവരും സ്‌നേഹവും ഐക്യവും സമാധാനവും വളര്‍ത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് അദ്ദേഹം പറഞ്ഞു.