നൈജീരിയ: നൈജീരിയായിലെ സ്‌കൂളില്‍ നിന്ന് അക്രമികള്‍ നൂറു വിദ്യാര്‍ത്ഥികളെയും എട്ടു ജോലിക്കാരെയും തട്ടിക്കൊണ്ടുപോയി. പതിനൊന്ന് പേര്‍ രക്ഷപ്പെട്ടതായും മൂന്നുപേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തയില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് വെടിയേല്ക്കുകയും ഒരാള്‍ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് കരുതുന്നു.
കുട്ടികളുടെ എണ്ണത്തില്‍ ഇനിയും കൃത്യത വന്നിട്ടില്ല. സ്‌കൂളിലെ ജോലിക്കാരായ എട്ടുപേരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണിലൂടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതായും വാര്‍ത്തയിലുണ്ട്. സമീപകാലത്ത് കൂട്ടത്തോടെ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായില്‍ ഒരു തരംഗമായി മാറിയിട്ടുണ്ട്. ഫെബ്രുവരിയില്‍ 300 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വിട്ടയ്്ക്കുകയും ചെയ്തിരുന്നു.
നൈജീരിയായില്‍ ശക്തമായികൊണ്ടിരിക്കുന്ന തീവ്രവാദത്തിന്റെ ഫലമാണ് ഈ തട്ടിക്കൊണ്ടുപോകലുകള്‍.