മാലി: അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ ഫാ. ലിയോണ്‍ ഡൗയോണ്‍ മോചിതനായി. വൈദികനൊപ്പം തട്ടിക്കൊണ്ടുപോയവരും മോചിതരായിട്ടുണ്ട്. വൈദികനുള്‍പ്പടെ അഞ്ചുപേരെയാണ് അക്രമികള്‍ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്.
മറ്റൊരു വൈദികന്റെ സംസ്‌കാരചടങ്ങിന് പോകുകയായിരുന്ന വൈദികനെയും കൂട്ടരെയുമാണ് തട്ടിക്കൊണ്ടുപോയത്. 72 മണിക്കൂറുകള്‍ക്ക് ശേഷമാണ് മോചനം സാധ്യമായത്. അഞ്ചുപേരും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് മോചനവാര്‍ത്ത അറിയിച്ച രൂപതവൃത്തങ്ങള്‍ അറിയിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകള്‍ മാലിയില്‍ സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.