വിശുദ്ധഗ്രന്ഥത്തിലെ -പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും-നിരവധി കഥാപാത്രങ്ങളെ നമുക്ക് പരിചയമുണ്ട്. എന്നാല്‍ അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു കഥാപാത്രമാണ് ഷേം. നോഹയുടെ മൂന്നു പുത്രന്മാരില്‍ ഒരാളാണ് ഷേം. നോഹയുടെ പുത്രന്മാരിലെ നല്ലവന്‍ എന്ന് പറയാം. നോഹയില്‍ നിന്ന് അനുഗ്രഹം കിട്ടിയ വ്യക്തി. നോഹയ്ക്ക് മൂന്നു പുത്രന്മാരുണ്ടായി. ഷേം, ഹാം , യാഫെത്ത്( ഉത്പത്തി 6: 10)
വീഞ്ഞുകുടിച്ച് മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നപ്പോള്‍ ഷേമും യാഫെത്തും ചേര്‍ന്നാണ് ഒരു തുണിയെടുത്ത് തങ്ങളുടെ തോളിലിട്ട് പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചത്.( ഉത്പത്തി 9) ഇക്കാര്യമെല്ലാം അറിഞ്ഞ നോഹ ഇങ്ങനെയാണ് പറയുന്നത്.
കാനാന്‍ ശപിക്കപ്പെടട്ടെ. അവന്‍ തന്റെ സഹോദരര്‍ക്ക് ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും. അവന്‍ തുടര്‍ന്നു പറഞ്ഞു, ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ. യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും.