ചിലരെങ്കിലും വിശ്വാസജീവിതത്തില്‍ നിന്ന് അകന്നുജീവിക്കാന്‍ കാരണം വൈദികരോടുള്ള വിരോധമാണ്. വൈദികരില്‍ നിന്ന് കിട്ടിയ മുറിവുകള്‍, അവഗണനകള്‍, തിരസ്‌ക്കരണങ്ങള്‍.. ഇതെല്ലാം സഭയോടുള്ള അകല്‍ച്ചയ്ക്ക് പോലും കാരണമായിട്ടുണ്ട്. വൈദികര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ് എന്നാണല്ലോ വിശ്വാസം? അതുകൊണ്ട് അവരെ ആദരിക്കാനും ബഹുമാനിക്കാനും വിശ്വാസികളെന്ന നിലയില്‍ നാം ബാധ്യസ്ഥരാണ്. അക്കാരണത്താല്‍ തന്നെ അവരോടുള്ള വിരോധം മനസ്സില്‍ നിന്ന് നീക്കിക്കളയേണ്ടതും അത്യാവശ്യമാണ്. വൈദികരോടുള്ള വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവരോടായി തിരുവചനം പറയുന്നത് കേള്‍ക്കൂ:
നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍.( മത്താ 23/2-3)
മോശ ഇപ്രകാരം പറഞ്ഞു, ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി നിങ്ങളുടെ സഹോദരന്മാരുടെയിടയില്‍ നിന്ന് എന്നെപോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോട് പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം.
( അപ്പ: 3/22)