Tuesday, July 1, 2025
spot_img
More

    ഈശോയുടെ തിരുഹൃദയം ഭക്തര്‍ക്കായി നല്കിയിരിക്കുന്ന 12 വാഗ്ദാനങ്ങള്‍


    വിശുദ്ധ മര്‍ഗരീത്ത മറിയത്തിന് പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഈശോ തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവര്‍ക്കായി 12 വാഗ്ദാനങ്ങള്‍ നല്കിയത്. ആ വാഗ്ദാനങ്ങള്‍ താഴെ പറയുന്നവയാണ്:

    1 അവരുടെ ജീവിതാന്തസിന് ആവശ്യമായ അനുഗ്രഹങ്ങള്‍ ഞാന്‍ നല്കും.
    2 അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം പുലര്‍ത്തും.
    3 അവരുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ അവരെ ആശ്വസിപ്പിക്കും.
    4 ജീവിതത്തില്‍ വിശിഷ്യ മരണനേരത്തും ഞാന്‍ അവരുടെ ദൃഢമായ അഭയമായിരിക്കും.
    5 അവരുടെ എല്ലാപരിശ്രമങ്ങളെയും സമൃദ്ധമായി ഞാന്‍ അനുഗ്രഹിക്കും.
    6 പാപികള്‍ എന്റെ ഹൃദയത്തില്‍ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദര്‍ശിക്കും.
    7 മന്ദഭക്തര്‍ തീക്ഷ്ണതയുള്ളവരാകും.
    8 തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം മഹാപരിപൂര്‍ണ്ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കും.
    9 എന്റെ ഹൃദയത്തിന്റെ ഒരു ചിത്രം വച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാന്‍ ആശീര്‍വദിക്കും.
    10 കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള ശക്തി ഞാന്‍ പുരോഹിതര്‍ക്ക് നല്കും.
    11 ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ എന്റെ ഹൃദയത്തില്‍ ഉല്ലേഖനം ചെയ്യപ്പെടും. അവ നീക്കപ്പെടുന്നതല്ല.
    12 ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ അത്യാവശ്യമായ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല.

    ഈ വാഗ്ദാനങ്ങള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം. തിരുഹൃദയത്തോടുള്ള ഭക്തിയുള്ളവരാകുക മാത്രം ചെയ്യാതെ അനേകരിലേക്ക് തിരുഹൃദയഭക്തി പ്രചരിപ്പിക്കുകയും ചെയ്യാം. ഈശോയുടെ തിരുഹൃദയത്തില്‍ നമുക്ക് അഭയം തേടാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!