Sunday, January 4, 2026
spot_img
More

    സീറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച കുര്‍ബാന ക്രമത്തിന് അംഗീകാരം

    കൊച്ചി: സീറോ മലബാര്‍ സഭയുടെ പരിഷ്‌ക്കരിച്ച ഏകീകൃത കുര്‍ബാന ക്രമത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കി. പുതിയ കുര്‍ബാനപ്പുസ്തകത്തിനും അംഗീകാരമായി. സുറിയാനി ഈണത്തിലുള്ള ആരാധനക്രമ ആലാപനവും സീറോ മലബാര്‍ സഭ ഔദ്യോഗികമായി അംഗീകരിച്ചു.

    പതിറ്റാണ്ടുകളായി സഭയില്‍ വിവിധ പ്രദേശങ്ങളിലുള്ളവര്‍ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസത്തിനു ഇതോടെ പരിഹാരമാകും. സീറോ മലബാര്‍ സഭാ സിനഡ് 1999 ല്‍ ഐകണ്‌ഠ്യേന അംഗീകരിച്ച പരിഷ്‌ക്കരിച്ച കുര്‍ബാനക്രമമാണ് വത്തിക്കാന്‍ അംഗീകരിച്ചത്. ഇതുസംബന്ധിച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനും മറ്റ് മെത്രാന്മാര്‍ക്കുമുള്ള കത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചു.

    പുതിയ കുര്‍ബാനക്രമം എല്ലാ സിറോ മലബാര്‍ രൂപതകളും നടപ്പാക്കണമെന്ന് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് ലോകത്തിലെവിടെയും സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പുതിയ ക്രമം പിന്തുടരണം.

    പുതിയ ക്രമത്തില്‍ കുര്‍ബാനയ്ക്ക മുമ്പത്തേതിനെക്കാള്‍ ദൈര്‍ഘ്യം കുറവായിരിക്കും. ആദ്യഭാഗം ജനാഭിമുഖവും പ്രധാനഭാഗം അള്‍ത്താരാഭിമുഖവും ആയിരിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!