Wednesday, July 16, 2025
spot_img
More

    വികൃതമാക്കിയ തിരുസ്വരൂപം പുന: സ്ഥാപിച്ചു

    വാഷിംങ്ടണ്‍: നോര്‍ത്ത് കരോലിനയിലെ ദേവാലയത്തിന്റെ മുമ്പില്‍ പ്രതി്ഷ്ഠിച്ചിരുന്ന വികൃതമാക്കപ്പെട്ട തിരുസ്വരൂപം ആശീര്‍വദിച്ച് വീണ്ടും സ്ഥാപിച്ചു. ദശാബ്ദങ്ങളായി ഇവിടെ വണങ്ങിയിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ രൂപമാണ് ചുവന്ന പെയ്ന്റ് ഒഴിച്ച് വികൃതമാക്കിയിരുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കായി എത്തിയപ്പോഴാണ് വിശ്വാസികള്‍ സങ്കടകരമായ ഈ കാഴ്ച കണ്ടത്. ഫാ. റോഗര്‍ ആര്‍സ്പാര്‍ഗര്‍ പറഞ്ഞു. ഞായറാഴ്ചയാണ് തിരുസ്വരൂപം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം ഉച്ചയായപ്പോഴേക്കും രൂപം കഴുകി പുനസ്ഥാപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ല. ഈ അക്രമം പ്രവര്‍ത്തിച്ച വ്യക്തികള്‍ക്കുവേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. ആര്‍സ്പാര്‍ഗര്‍ പറഞ്ഞു. കത്തോലിക്കാ ദേവാലയങ്ങള്‍ക്കും തിരുസ്വരൂപങ്ങള്‍ക്കും നേരെ അമേരിക്കയിലുടനീളം ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധിദേവാലയങ്ങള്‍ക്ക് നേരെയാണ് ഇതിനകം ആക്രമണം ഉണ്ടായിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!