Sunday, July 13, 2025
spot_img
More

    “ദൈവം അബോര്‍ഷനെ ആശീര്‍വദിക്കുന്നു” ക്രിസ്തുരൂപത്തിന് നേരെ ആക്രമണവും ക്രിസ്തീയ വിരുദ്ധ ബാനറുകളും

    അര്‍ക്കാന്‍സാസ്: രാജ്യത്തെ ഏറ്റവും ഉയരമുള്ള ക്രിസ്തുരൂപത്തിന് നേരെ ആക്രമണവും അബോര്‍ഷന്‍ അനുകൂല ബാനറും. ദൈവം അബോര്‍ഷനെ ആശീര്‍വദിക്കുന്നു എന്ന ബാനറാണ് ക്രിസ്തൂരൂപത്തില്‍ പതിപ്പിച്ചിരിക്കുന്നത്. അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് അര്‍ക്കാന്‍സാസില്‍ നിയമം വന്നതിന്റെതൊട്ടുപിന്നാലെയാണ് ഈ ക്രിസ്തീയവിരുദ്ധത പ്രത്യക്ഷപ്പെട്ടത്. ആക്ടിവിസ്റ്റ് ഗ്രൂപ്പ് ദൈവനിന്ദാപരമായ ഈ പരാമര്‍ശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

    ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം എന്നതാണ് കത്തോലിക്കാസഭയുടെ പഠനം. ആദ്യ നൂറ്റാണ്ടുമുതല്‍ അബോര്‍ഷനെ മാരകപാപമായിട്ടാണ് സഭ കണക്കാക്കിപ്പോരുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!