മനില: ആദ്യത്തെ ടിക്ക്‌ടോക്ക് അവാര്‍ഡു നേടിയവരില്‍ ഫിലിപ്പെന്‍സില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതനും. ഫാ. ഫിയെല്‍ പരേജയാണ് ടിക്ക് ടോക്ക് അവാര്‍ഡ് നേടിയത്. ഫാദര്‍ ടിക്ക്‌ടോക്ക് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. റൈസിംങ് സ്റ്റാര്‍ കാറ്റഗറിയിലാണ് ഇദ്ദേഹം അവാര്‍ഡിന് അര്‍ഹമായത്.
2020 മുതല്‍ക്കാണ് ഫാ. പരേജ ടിക്ക്‌ടോക്ക് അക്കൗണ്ട് ആരംഭിച്ചത്. 1.1 മില്യന്‍ ഫോളവേഴ്‌സുണ്ട് ഇദ്ദേഹത്തിന്. മതപരമായ ഗാനങ്ങള്‍, പ്രാര്‍ത്ഥനകള്‍, വിശ്വാസമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ടിക്ക്‌ടോക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനില അതിരൂപതയിലാണ് ഫാദര്‍ ശുശ്രൂഷ ചെയ്യുന്നത്.
മാതൃഭാഷയിലാണ് ഇ്‌ദ്ദേഹം പ്രോഗ്രാമുകള്‍ ചെയ്യുന്നതെങ്കിലും ഇംഗ്ലീഷും ചിലപ്പോള്‍ ഉള്‍പ്പെടുത്താറുണ്ട്. ആളുകള്‍ വളരെ പോസിറ്റീവായി ടിക്ക്‌ടോക്കിനോട് പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് 30 കാരനായ ഫാ. ഫിയെല്‍ പറയുന്നു. കോവിഡ് കാലത്ത് ഒഴിവുകിട്ടിയ സമയത്തായിരുന്നു ടിക്ക് ടോക്ക് ആരംഭിച്ചത്.