Friday, December 6, 2024
spot_img
More

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഫലദായകമായി പ്രാര്‍ത്ഥിക്കാം ഈ മൂന്നു രീതിയില്‍

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന നമുക്കെല്ലാവര്‍ക്കും ഏറെ പരിചിതമാണ്. യേശു പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന നിലയിലും ക്രിസ്തീയ ആത്മീയതയില്‍ ഈ പ്രാര്‍ത്ഥനയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. ദിവസം ഒരു തവണയെങ്കിലും ഈ പ്രാര്‍ത്ഥന ചൊല്ലാത്തവരായും നമുക്കിടയില്‍ ആരുമുണ്ടാവില്ല. എന്നാല്‍ എങ്ങനെയാണ് ഈ പ്രാര്‍ത്ഥന നാം ചൊല്ലുന്നത്? അര്‍ത്ഥമറിയാതെയും ആവര്‍ത്തനവിരസമായും നാം ചൊല്ലുന്ന ഈ പ്രാര്‍ത്ഥന ഏറെ ഫലദായകമാകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടതെന്ന് നമുക്ക് നോക്കാം.

    മൂന്നു തരത്തില്‍ ഈ പ്രാര്‍ത്ഥന ചൊ്ല്ലാമെന്നാണ് ആത്മീയഗുരുക്കന്മാരുടെ അഭിപ്രായം. ഒന്നാമതായി ക്രൂശിതരൂപത്തെ നോക്കി, ക്രൂശിതരൂപത്തെ ധ്യാനിച്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലുക. ഈ സമയം ക്രിസ്തുവിന്റെ ജീവിതത്തെ മുഴുവനുമാണ് ധ്യാനിക്കേണ്ടത്. അവിടുത്തെ മൊഴികളെയാണ് ധ്യാനിക്കേണ്ടത്. ഉദാഹരണത്തിന് അങ്ങയുടെ തിരുമനസ് സ്വര്‍ഗ്ഗത്തിലേതുപോലെ ഭൂമിയിലുമാകണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഗെദ്തസ്മനിയില്‍ പ്രാര്‍ത്ഥിച്ച ക്രിസ്തുവിനെ ധ്യാനിക്കുക. ഇങ്ങനെ ഓരോ സംഭവങ്ങളെയും ഓര്‍മ്മിക്കുക.

    രണ്ടാമത്തെ രീതി സക്രാരിയെ നോക്കി ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ്. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അ്ത് ദൈവത്തിനുള്ള നന്ദിപറച്ചിലിനുള്ള അവസരമായി മാറുകയാണ്.

    പരിശുദ്ധ അമ്മയെ ധ്യാനിച്ചുള്ളതാണ് മൂന്നാമത്തെ രീതി. ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ടവളായിരുന്നു പരിശുദ്ധ അമ്മ. അമ്മയുടെ ജീവിതത്തെ ധ്യാനിച്ചും ഓര്‍മ്മിച്ചും ഈ പ്രാര്‍ത്ഥന ചൊല്ലുക.

    ഇങ്ങനെ മൂന്നു രീതിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് നമുക്ക് ആത്മീയമായി ഏറെ പ്രയോജനപ്പെടും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!