Tuesday, December 3, 2024
spot_img
More

    ഈശോ എന്തുകൊണ്ടാണ് സ്വര്‍ഗ്ഗത്തിലേക്ക് പോയത്?


    ഈശോ എന്തുകൊണ്ടാണ് സ്വര്‍ഗ്ഗാരോഹണം ചെയ്തത്. അവിടുത്തേക്ക് ഈ ഭൂമിയില്‍ തന്നെ തുടര്‍ന്നും കഴിയാമായിരുന്നില്ലേ? ഇങ്ങനെയൊരു ചിന്ത എപ്പോഴെങ്കിലും മനസ്സിലുണ്ടായിട്ടുണ്ടോ?

    എങ്കില്‍ അതിനുള്ള വ്യക്തമായ ഉത്തരം വിശുദ്ധ ഗ്രന്ഥം നല്കുന്നുണ്ട്. എങ്കിലും സത്യം ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും. (യോഹ 16l 7)

    ഈ തിരുവചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത് പരിശുദ്ധാത്മാവിനെ നല്കാന്‍ വേണ്ടിയാണ് ഈശോ സ്വര്‍ഗ്ഗത്തിലേക്ക് പോയത് എന്നാണ്. നമുക്കൊരു അഭിഭാഷകനെ നല്കാന്‍ ഈശോ ആഗ്രഹിച്ചു. സത്യത്മാവിനാല്‍ നാം നയിക്കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതിന് വേണ്ടിയാണ് അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്ക് പോയത്.

    മറ്റൊരു കാരണം ഇതാണ്.
    എന്നിലും വിശ്വസിക്കുവിന്‍, എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.( യോഹ 14:2-3)

    നമ്മുക്ക് സ്വര്‍ഗ്ഗത്തില്‍ വാസസ്ഥലം ഒരുക്കുന്നതിന് വേണ്ടിയാണ് ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്ക് പോയത് എന്നാണ് ഇതില്‍ന ിന്നും മനസ്സിലാകുന്നത്.

    ക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തുവെങ്കിലും അവിടുന്ന് ഇന്നും വിശുദ്ധ കുര്‍ബാനയിലെ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയില്‍ സന്നിഹിതനാണ്. തിരുവോസ്തിയിലെ അവിടുത്തെ വിശുദ്ധമായ സാന്നിധ്യം കത്തോലിക്കാസഭയുടെ മഹാ രഹസ്യങ്ങളില്‍ ഒന്നാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!