Friday, October 24, 2025
spot_img
More

    വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം യുവാവ് അള്‍ത്താരയിലെ ക്രിസ്തുരൂപം തകര്‍ത്തു

    ബ്രസീല്‍: വിശുദ്ധ കുര്‍ബാനയ്ക്ക ശേഷം 28 കാരനായ യുവാവ് പള്ളിക്കുള്ളിലുണ്ടായിരുന്ന വലിയ ക്രിസ്തുരൂപം തകര്‍ത്തു. ബ്രസീലിലെ അലാഗോസ്, ഔര്‍ ലേഡി ഓഫ് ഗ്രേസ് ചര്‍ച്ചിലാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്രകാരമായിരുന്നു.

    യുവാവ് അള്‍ത്താരയിലേക്ക് കയറുകയും അക്രമാസക്തനായി ക്രൂശിതരൂപം തറയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. കുര്‍ബാന കഴിഞ്ഞ തൊട്ടടുത്ത നിമിഷമാണ് ഈ സംഭവം.ഇടവകക്കാര്‍ ചെറുപ്പക്കാരനെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ ഓടിരക്ഷപ്പെടുകയാണ് ചെയ്തത്.

    ചെറുപ്രായം മുതല്‌ക്കേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണ് ചെറുപ്പക്കാരനെന്ന് വീട്ടുകാര്‍ പറഞ്ഞതാണ് വികാരി ഫാ. ഫാബിയോ അറിയിച്ചു. എന്നാല്‍ ദേവാലയത്തില്‍ വച്ച് അക്രമാസക്തനാകുന്നത് ആദ്യത്തെ സംഭവമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!