എഡിന്‍ബര്‍ഗ്: സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതയിലെ സെന്റ് മേരീസ് കത്തോലിക്കാ കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികന് നേരെ ആക്രമണം. എന്നാല്‍ അത്ഭുതകരമായി വൈദികന്‍ പരിക്കുകളേല്ക്കാതെ രക്ഷപ്പെട്ടു ജൂലൈ 26 ന് രാവിലെയായിരുന്നു സംഭവം. ദേവാലയത്തില്‍ ഒറ്റയ്ക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫാ. ജാമി മക് മോറിന്റെ സമീപത്തേക്ക് അക്രമി വരികയും പുരോഹിതനാണോയെന്ന് ചോദിച്ച് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം ഗ്ലാസ് ബോട്ടില്‍ കൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോട്ടില്‍ തറയില്‍ വീണ് പൊട്ടിയപ്പോഴും അതെടുത്ത് വൈദികനെ ആക്രമിക്കാന്‍ അക്രമി ശ്രമിച്ചു.
വൈദികന്‍ അപ്പോഴേയ്ക്കും ഓടി രക്ഷപ്പെട്ടു. വൈദികന് പരിക്കേറ്റിട്ടില്ല. 2018 ല്‍ സ്‌കോട്ട്‌ലാന്റില്‍ നാലു വൈദികര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
സ്‌കോട്ട്‌ലാന്റില്‍ കത്തോലിക്കര്‍ ന്യൂനപക്ഷമാണ്. 5.5 മില്യന്‍ ജനസംഖ്യയില്‍ 16 ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ സ്‌കോട്ട്‌ലാന്റ് സന്ദര്‍ശിക്കുമെന്ന വാര്‍ത്ത അടുത്ത ദിവസം സ്ഥിരീകരിച്ചിരുന്നു.