ഭരണങ്ങാനം: വിശു്ദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ സഭയ്ക്ക് ജീവന്‍ പകരുന്ന ചൈതന്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 75 ാം വാര്‍ഷികദിനത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍ ആലഞ്ചേരി.
അല്‍ഫോന്‍സാമ്മ സഭയ്ക്ക് സാക്ഷ്യവും പ്രതീകവുമാണ്. സഭയുടെ സൗഭാഗ്യമായ അല്‍ഫോന്‍സാമ്മ അനേകര്‍ക്ക് വിശുദ്ധിയിലേക്കുളള വലിയ പ്രചോദനമാണ്. ഏതു സഹനവും ദു:ഖവും മഹത്വീകരണത്തിനുള്ള മാര്‍ഗ്ഗമാണെന്ന് ഈ വിശുദ്ധയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അല്‍ഫോന്‍സാമ്മയെപോലെ ദൈവത്തില്‍ നിന്നും ശക്തി സ്വീകരിച്ച് വിശ്വാസം പരിപോഷിപ്പിച്ച് സത്യം കണ്ടെത്തി ലോകത്തിന്റെ സഹനങ്ങളെ ഉള്‍ക്കൊള്ളണമെന്നും കര്‍ദിനാള്‍ ഉദ്‌ബോധിപ്പിച്ചു.