പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സര്‍ക്കുലറിനെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫാ. റോയ് കണ്ണന്‍ചിറ സിഎംഐയുടെ പ്രതികരണത്തിന് കേരള കത്തോലിക്കാസമൂഹത്തിന്റെ നിറഞ്ഞ കൈയടി ഷെക്കെയ്‌ന ടെലിവിഷന്‍ അവതരിപ്പിച്ച ചാനല്‍ ചര്‍ച്ചയിലാണ് വിവാദങ്ങള്‍ക്ക് മറുപടിയായി കത്തോലിക്കാസഭയുടെ കാരുണ്യത്തിന്റെ മുഖം റോയ് അച്ചന്‍ അവതരിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ അച്ചന്‍ പറഞ്ഞ വാക്കുകളുടെ ആശയം:
കത്തോലിക്കാസഭ ആദ്യമായിട്ടല്ല, കത്തോലിക്കാസഭയിലുള്ളവര്‍ക്ക് മാത്രവുമല്ല ചാരിറ്റി ചെയ്തിട്ടുളളത്. കത്തോലിക്കാസഭ ചെയ്തിട്ടുളള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ ഈ മുഖ്യധാരാമാധ്യമങ്ങള്‍ എടുക്കട്ടെ.പ്രളയദുരിതം, കോവിഡ്, ഓഖി, ഇങ്ങനെ എത്രയെത്ര സാഹചര്യങ്ങളിലാണ് കോടിക്കണക്കിന് രൂപ കത്തോലിക്കാസഭ സഹായം ചെയ്തിട്ടുള്ളത്.! ഇതെല്ലാം നല്കിയത് കത്തോലിക്കാ കുടുംബങ്ങളെ തിരഞ്ഞുപിടിച്ചായിരുന്നോ? ഇക്കാര്യം മാധ്യമങ്ങളൊന്ന് അന്വേഷിക്കട്ടെ. അതു തുറന്നുപറയാനുള്ള ചങ്കൂറ്റം ഉണ്ടോ.. അതു തുറന്നുപറഞ്ഞാല്‍ ഞെട്ടും. കത്തോലിക്കാ കുടുംബങ്ങളെ മാത്രമല്ല കത്തോലിക്കാസഭ സഹായിച്ചിട്ടുള്ളത് എന്നതിന് ആ കണക്കുകള്‍ മാത്രം മതിയാവും.
കത്തോലിക്കരോ ക്രൈസ്തവരോ മാത്രമല്ല കത്തോലിക്കാസഭയില്‍ നിന്ന് നന്മ സ്വീകരിച്ചിട്ടുള്ളത്. എല്ലാവരെയും ദൈവമക്കളായി കാണുന്നവരാണ് കത്തോലിക്കര്‍. വിശക്കുന്നവര്‍ക്ക് ജാതിയും മതവും നോക്കാതെ അന്നം വിളമ്പുന്നവരാണ് ക്രൈസ്തവര്‍്. മനുഷ്യരെ ദൈവമക്കളായി കരുതി സേവനം ചെയ്യുന്ന മനുഷ്യസമൂഹമാണ് ക്രൈസ്തവര്‍. ക്രൈസ്തവര്‍ക്ക് മാത്രമായി ആനൂകൂല്യം നല്കുന്ന രീതി ക്രൈസ്തവര്‍ക്കില്ല.
സ്വന്തംസമൂഹത്തെ നിലനില്പിന് വേണ്ടി സഹായിക്കാനുള്ള ഒരു പിതാവിന്റെ ഉത്തരവാദിത്തമാണ് പാലാ പിതാവ് സര്‍ക്കുലറിലൂടെ അവതരിപ്പിച്ചത്. ക്രൈസ്തവസമൂഹത്തെ ആക്രമിച്ചാല്‍ ആരും ഒന്നും ചോദിക്കുകയില്ല എന്നൊരു ധാരണ ഈ ചാനലുകള്‍ക്കുണ്ട്. മക്കള്‍ കൂടുതലുണ്ടാകുന്ന മറ്റ് മതസമൂഹങ്ങളുടെ വിഷയമെടുത്ത് ചാനല്‍ ചര്‍ച്ച നടത്താന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ ചങ്കൂറ്റമുണ്ടോ അത് ചെയ്യില്ല. അത് ചെയ്തിട്ട് തിരികെ വീട്ടിലെത്തില്ലെന്ന് അവര്‍ക്കറിയാം.
കത്തോലിക്കാസഭയുടെ സദ്ദുദ്ദേശ്യത്തെ നന്മയെ പ്രശംസിക്കേണ്ടതിന് പകരം വികൃതമായി അവതരിപ്പിക്കുകയും അത്തരം നടപടിയെ വിമര്‍ശിക്കുകയും ചെയ്യുന്നതിന്റെ ലക്ഷ്യം എന്താണെന്നത് വ്യക്തമാണ്. പൊതുസമൂഹത്തിനും മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ തുടരുത്.