കൊച്ചി: കെസിബിസി സമ്മേളനം ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ഓണ്‍ലൈനായിട്ടാണ് സമ്മേളനം നടക്കുന്നത്. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും.
അടിയന്തിര പ്രാധാന്യമുള്ളപല വിഷയങ്ങളും സിനഡ് ചര്‍ച്ച ചെയ്യും.
ഏകദിന ദൈവശാസ്ത്ര സമ്മേളനവും നാളെ നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന സമ്മേളനത്തിന്റെ വിഷയം സുവിശേഷീകരണങ്ങളിലും ദൗത്യങ്ങളിലും മാധ്യമങ്ങളുടെ പങ്ക് എന്നതായിരിക്കും.
മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ പങ്കെടുക്കും.
മൂന്നു മുതല്‍ ആറുവരെ തീയതികളിലായി മെത്രാന്മാര്‍ക്കുവേണ്ടിയുള്ള വാര്‍ഷികധ്യാനം നടക്കും. വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ കോട്ടയം പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളി ധ്യാനം നയിക്കും.