Saturday, October 12, 2024
spot_img
More

    നിറയുമോ,കവിഞ്ഞൊഴുകുമോ…?


     “പരിശുദ്‌ധാത്‌മാവ്‌ നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്‌തി നിന്‍റെ മേല്‍ ആവസിക്കും.”(ലൂക്കാ 1: 35)

    ദൈവത്തിന്റെ ആത്മാവ് നിറയുമ്പോൾ നിഷ്ക്രിയനായി ഇരിക്കാൻ കഴിയില്ല..
    ഉള്ളിൽ ആനന്ദം നിറയുമ്പോൾ ദു:ഖിച്ചിരിക്കാനാകില്ല…
    ലഭിച്ച സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അത് ഇരട്ടി മധുരമുള്ളതായി മാറും..
    പങ്കുവെക്കാതെ മൂടിവയ്ക്കുന്ന കൃപ കാടുമൂടിക്കിടക്കുന്ന കുളത്തിന് സമാനമാണ്…

    മറിയത്തിന്റെ ജീവിതം നൽകുന്ന മാതൃക പന്തക്കുസ്ത അനുഭത്തിന്റെ ഉത്തമ മാതൃകയാണ്..
    ആത്മീയനിറവുണ്ടായ അമ്മ മറിയം ബന്ധുവായ എലിസബത്തിനെ കാണാൻ ഓടുന്നു..
    അവിടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റേയും മേളനമുണ്ടാകുന്നു…

    മദ്യവും മയക്കുമരുന്നും ലഹരി വസ്തുക്കളും മൊബൈൽ ഫോൺ അടിമത്തവും സമയം കൊല്ലി സീരിയലുകളും വെറുപ്പും വിദ്വേഷവും കുത്തി നിറയ്ക്കുന്ന ഗെയിമുകളും..  വന്ധ്യതയും  കടക്കെണിയുംതൊഴിലില്ലായ്മയും രോഗപീഡകളും…
    കുടുംബ ബന്ധങ്ങളിലെ തകർച്ചയും മനസമാധാനവും സന്തോഷവും സംതൃപ്തിയും ഇല്ലാതാക്കുമ്പോൾ…
    വ്യക്തികളുടെ ജീവിതം ഒറ്റപ്പെടലിന്റെയും അവഗണിക്കപ്പെടലിന്റെതുമായി മാറുമ്പോൾ…
    ആത്മീയ നിറവുള്ള…ആത്മീയ ആനന്ദം പങ്കുവെക്കാൻ മനസ്സുള്ള…പരിശുദ്ധാത്മാവിനെ നൽകാനും അതുവഴി യേശുവിനായി  ആത്മാക്കളെ നേടാനും സന്നദ്ധതയുള്ള വ്യക്തികളെ ഇന്ന് ഏറെ ആവശ്യമായിരിക്കുന്നു.അതിന് ‘ഞാൻ ‘ തയ്യാറാണോ…

    എങ്കിൽ .. ദൈവം ഒരു ഉപകരണമായി മാറ്റും..ദൈവത്തിന്റെ ആത്മാവ് വരികയും ആവസിച്ച് അഭിഷേകം നൽകുകയും ചെയ്യും..


    പ്രേംജി മുണ്ടിയാങ്കൽ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!