നാവ് തീയാണെന്നാണ് നമ്മുടെ വിശ്വാസം. ആലോചിക്കുമ്പോള്‍ അത് ശരിയുമാണ്. എത്രയോ വഴക്കുകള്‍ക്കും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എല്ലാം തിരി തെളിച്ചിരിക്കുന്നത് നാവിന്റെ ദുരുപയോഗമാണല്ലോ. ദേഷ്യം വരുമ്പോള്‍ എന്താണ് പറയുന്നതെന്ന് നമുക്ക് തന്നെ കൃത്യമായി അറിയില്ല. അത് പലപ്പോഴും തീര്‍ക്കുന്നത് തന്നെക്കാള്‍ താഴെയുള്ളവരോടായിരിക്കും. മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനോട്, തന്റെ ശമ്പളം കൈപ്പറ്റി ജീവിക്കുന്നവരോട്, ആശ്രിതരോട്, കുഞ്ഞുമക്കളോട്, അഗതികളോട്.. തന്നെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നവരോട് സാധാരണയായി പലരും കഠിന വാക്കുകള്‍ ഉപയോഗിക്കാറില്ല. കാരണം അത് ദോഷം ചെയ്യുമെന്ന് അവര്‍ക്ക് തന്നെയറിയാം.
അതുപോലെ നാവുകൊണ്ട് എത്രയോ തവണ മറ്റുള്ളവരാല്‍ മുറിയപ്പെട്ടിട്ടുള്ളവരുമാണ് നമ്മള്‍. നാവുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്നവരെല്ലാം തീര്‍ച്ചയായും ഈ തിരുവചനം പറഞ്ഞ് പ്രാര്‍ത്ഥിക്കേണ്ടതാണ്.
കര്‍ത്താവേ എന്റെ നാവിന് കടിഞ്ഞാണിടണമേ. എന്റെ അധരകവാടത്തിന് കാവല്‍ ഏര്‍പ്പെടുത്തണമേ.( സങ്കീ 141:3)