ഏറ്റവും മനോഹരമായ നാമമാണ് ഈശോ. എന്നാല്‍ ഇപ്പോള്‍ വര്‍ത്തമാനകാലത്തില്‍ മറ്റ് പലരീതിയിലും ആ വാക്കിനെ ദുരുപയോഗിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വ്യക്തികളുടെ ക്രിസ്തുവിരോധംമുതല്‍ അസൂയയും വിദ്വേഷവാസനയും വരെ ഇതിന് കാരണമായി മാറുന്നുണ്ട്.
ഈ അവസരത്തില്‍ ക്രൈസ്തവരും ക്രിസ്തു സ്‌നേഹികളുമെന്ന നിലയില്‍ കൂടുതല്‍ കൂടുതലായി ഈശോയുടെ നാമം വിളിച്ചപേക്ഷിക്കുക മാത്രമാണ് നമുക്ക് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. അതുപോലെ മറ്റുളളവരെയും ഈശോ എന്ന നാമം ഉറക്കെവിളിക്കാന്‍ പ്രേരിപ്പിക്കുക.
ഈശോ എന്ന നാമം നമ്മുടെ അന്തരംഗത്തിലും ചുണ്ടിലും മുഴങ്ങട്ടെ.
ഈശോ എന്ന നാമം നമ്മുടെ വീട്ടിലും അന്തരീക്ഷത്തിലും മുഴങ്ങട്ടെ.
ഈശോ എന്ന നാമം നമ്മുടെ ജോലിസ്ഥലത്തും യാത്രയിലും മുഴങ്ങട്ടെ.
പരസ്പരം കണ്ടുമുട്ടുമ്പോള്‍ നമുക്ക് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് ആദരവോടെ പറയാം.
ഒരു ദിവസം സാധിക്കുന്നിടത്തോളം തവണ ഈശോയെന്ന് നമുക്ക് പറയാം.
ഈശോഎന്ന നാമം ഈ പ്രപഞ്ചത്തില്‍ മുഴങ്ങികേള്‍ക്കട്ടെ.
ഈശോയുമായി നമുക്ക് വ്യക്തിപരമായ അടുപ്പം സ്ഥാപിക്കാം. അതിന് ഈശോ എന്ന നാമത്തോട് ചേര്‍ത്ത് നമുക്ക മറ്റ് പല പ്രാര്‍ത്ഥനകളും കൂട്ടിച്ചേര്‍ക്കാം.
ഉദാഹരണത്തിന്
ഈശോ എന്റെ സര്‍വസ്വം, ഈശോയെന്റെ കര്‍ത്താവ്, ഈശോയെന്റെ സ്വന്തം, ഈശോയെന്റെ നായകന്‍, ഈശോയെന്റെ ഹീറോ, ഈശോയെന്റെ സ്‌നേഹം, ഈശോയെന്റെ ആനന്ദം, ഈശോയെന്റെ സന്തോഷം, ഈശോയെന്റെ ആശ്വാസം, ഈശോയെന്റെ ജീവന്‍, ഈശോയെന്റെ ജീവിതം, ഈശോയെന്റെ ചങ്ങാതി…
ഇങ്ങനെ ഓരോരോ വിശേഷണങ്ങള്‍ നമ്മുടെ ധ്യാനത്തില്‍ നിന്നും ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്നും ഒഴുകിയിറങ്ങട്ടെ.
ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ ഈശോയെന്ന നാമം എവിടെയും എപ്പോഴും മുഴങ്ങട്ടെ. ഈശോയെന്ന നാമം ആരെല്ലാം അപമാനിക്കുമ്പോഴും അതിനോടുളള നമ്മുടെ സൗമ്യവും ക്രിസ്തീയവുമായ പ്രതികരണവും പ്രതിഷേധവും ഈശോ എന്ന നാമം ഉറക്കെപറയുക എന്നതായിരിക്കട്ടെ.
ഈശോ..ഈശോ..ഈശോയേ…