Friday, January 2, 2026
spot_img
More

    അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണമെന്ന് ഗവണ്‍മെന്റിനോട് യുഎസ് മെത്രാന്മാര്‍

    വാഷിംങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണമെന്ന് യുഎസ് ഗവണ്‍മെന്റിനോട് യൂഎസ് മെത്രാന്മാരുടെ അഭ്യര്‍ത്ഥന. ആയിരക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ മൈഗ്രന്റ് വിസ അനുവദിക്കണമെന്നാണ് അഭ്യര്‍ത്ഥന.

    മുപ്പതിനായിരത്തോളം ആളുകള്‍ സ്‌പെഷ്യല്‍ മൈഗ്രന്റ് വിസയ്ക്കുവേണ്ടി അപേക്ഷ നല്കിയതായി യുഎസ് ഗവണ്‍മെന്റ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ അഭയാര്‍ത്ഥിപ്രവാഹം വര്‍ദ്ധിച്ചിരിക്കുകയാണ്.

    അപകടത്തില്‍പെട്ട സഹോദരിസഹോദരന്മാരെ സഹായിക്കേണ്ടത് ഇങ്ങനെയൊരു സമയത്താണ് എന്ന് ഞങ്ങളറിയുന്നു. അതുകൊണ്ട് ഗവണ്‍മെന്റ് ഏറ്റവും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, എല്ലാരീതിയിലും ജീവന്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമാകണം. മെത്രാന്മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!