Friday, January 2, 2026
spot_img
More

    ആശ്വാസം തേടി അലയുകയാണോ, ഈ വചനം നിങ്ങള്‍ക്ക് ആശ്വാസം നല്കും

    ആശ്വാസം തേടി അലയുകയാണ് ഓരോ മനുഷ്യരും. നാനാവിധത്തിലുള്ള പ്രശ്‌നങ്ങളുമായി ഏറ്റുമുട്ടി സ്വസ്ഥതയില്ലാതെ, ശാന്തിയില്ലാതെ, സമാധാനവും സന്തോഷവുമില്ലാതെ കഴിയുന്നവരാണ് നമ്മളിലെ ഭൂരിപക്ഷവും. എവിടെയാണ് ആശ്വാസം കിട്ടുക എന്ന അന്വേഷണം അവരില്‍ പലരെയും കൊണ്ടുചെന്നെത്തിക്കുന്നത് തെറ്റായ ബന്ധങ്ങളിലും മദ്യത്തിലും മയക്കുമരുന്നിലുമൊക്കെയായിരിക്കും.

    യഥാര്‍ത്ഥ ലക്ഷ്യം തെറ്റിപ്പോയതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നാം തേടേണ്ടത് ക്രിസ്തുവിന്റെ സാന്നിധ്യവും അവിടുത്തെ ആശ്വാസവുമാണ്. തന്നെ സമീപിക്കുന്നവരോടായി ദൈവം നല്കിയിരിക്കുന്ന വാഗ്ദാനത്തിന്റെ പ്രസക്തി ഇവിടെയാണ്.

    ഞാന്‍ നിന്നോടുകൂടെ വരികയും ആശ്വാസം നല്കുകയും ചെയ്യും( പുറ 33:14)

    ജീവിതത്തിലെ പുറപ്പാട് അനുഭവങ്ങളില്‍ നമുക്ക് ഈ വചനം ആശ്വാസമായി മാറും. അതുകൊണ്ട് ഈ വചനത്തെ നമുക്ക് ഹൃദയത്തിലേറ്റാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!