Tuesday, November 4, 2025
spot_img
More

    കര്‍ത്താവിനോട് സഹായത്തിനായി വിളിച്ചപേക്ഷിക്കാം…

    കര്‍ത്താവിന്റെ അനുഗ്രഹമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍. കര്‍ത്താവിന് മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കരങ്ങള്‍ കൂപ്പി നില്ക്കുന്നവരുമാണ് നമ്മള്‍. ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരിക്കുന്നവരാണ് അനുഗ്രഹിക്കപ്പെടുന്നത്. സങ്കീര്‍ത്തനങ്ങള്‍ 40: 1-2 ല്‍ നാം ഇങ്ങനെ വായിക്കുന്നു, ഞാന്‍ ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടന്ന് ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും അവിടന്ന് എന്നെ കര കയറ്റി. എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു. കാല്‍വയ്പ്പുകള്‍ സുരക്ഷിതമാക്കി.
    ജീവിതത്തില്‍ പലപ്പോഴും പലവിധ പ്രതിസന്ധികളെ നാം നേരിടേണ്ടതായി വരുന്നുണ്ട്. അപ്പോഴെല്ലാം അവിടുത്തെ സഹായത്തിനായി നാം പ്രാര്‍ത്ഥിക്കേണ്ടത് ഇപ്രകാരമാണ് എന്നും ഈ സങ്കീര്‍ത്തനഭാഗം വ്യക്തമാക്കുന്നു.

    കര്‍ത്താവേ അങ്ങയുടെ കാരുണ്യം എന്നില്‍ നിന്ന് പിന്‍വലിക്കരുതേ. അവിടത്തെ സ്‌നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ. എണ്ണമറ്റ അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു. എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധം എന്റെ ദുഷ്‌കൃത്യങ്ങള്‍ എ്‌ന്നെ പൊതിഞ്ഞു അവ എന്റെ തലമുടിയിഴകളെക്കാള്‍ അധികമാണ്. എനിക്ക് ധൈര്യം നഷ്ടപ്പെടുന്നു. കര്‍ത്താവേ എന്നെ മോചിപ്പിക്കാന്‍ കനിവുണ്ടാകണമേ. കര്‍ത്താവേ എന്നെ സഹായിക്കാന്‍ വേഗം വരണമേ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!