Saturday, January 3, 2026
spot_img
More

    കല്‍ദായ പാത്രിയാര്‍ക്കേറ്റിന്റെ പേരിനോടു കൂടെയുണ്ടായിരുന്ന ബാബിലോണ്‍ പരാമര്‍ശം നീക്കം ചെയ്തു

    ഇറാക്ക്: 1830 മുതല്‍ ഉപയോഗിച്ചുവന്നിരുന്ന ബാബിലോണിലെ കല്‍ദായ പാത്രിയാര്‍ക്കേറ്റിന്റെ പേരിനോടു കൂടെയുണ്ടായിരുന്ന ബാബിലോണ്‍ നീക്കം ചെയ്തു. പുരാതന ബാബിലോണ്‍ രാജ്യത്തിന്റെ തലസ്ഥാന നാമപരാമര്‍ശം ചരിത്രപരമായപിശകാണെന്നും അത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും പാത്രിയാര്‍ക്ക റഫായേല്‍ സാക്കോ വിശദീകരിച്ചു.

    ബാബിലോണ്‍ ഒരിക്കലും മെത്രാന്റെയോ പാത്രിയാര്‍ക്കിന്റെയോ സിംഹാസനമായിരുന്നില്ല എന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. അതിനാല്‍ പാത്രിയാര്‍ക്കേറ്റിന്റെ വിഭാഗത്തില്‍ കല്‍ദേയന്‍ എന്ന വിശേഷണം മാത്രമേ ഉള്‍ക്കൊള്ളൂന്നുള്ളൂ.

    പതിനേഴാം നൂറ്റാണ്ടോടെയാണ് പത്രോസിന്റെ സിംഹാസനത്തില്‍ നിന്ന് വിട്ടുനിന്ന പൗരസ്ത്യ സീറോ എന്നതില്‍ നിന്ന് വ്യത്യസ്തമായി കല്‍ദായ എന്ന നാമം പ്രചാരത്തിലായത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!