ദൈവത്തിൻ്റെ ജനം.


രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപ് ദൈവജനം എന്ന സംജ്ഞയിൽ അൽമായ വിശ്വാസികളെയാണ് സാധാരണയായി ഉദ്ദേശിച്ചിരുന്നത് .  എന്നാൽ രണ്ടാം വത്തിക്കാൻ കൗണ്സിലിൽ മാമ്മോദീസ സ്വീകരിച്ച സകലരെയും ആണ്  ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ അഭിഷിക്തജനത്തിൻ്റെ ശിരസ്സ് ക്രിസ്തുവാണ്. ഈ ജനതയുടെ സവിശേഷത ദൈവസുതരുടെ മഹിമയും സ്വാതന്ത്ര്യവും ഇവർക്കുണ്ട് എന്നുള്ളതാണ്. ക്രിസ്തുനാഥൻ നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുക എന്ന പുതിയ കല്പനയാണ് ( യോഹന്നാൻ 3:32)ദൈവരാജ്യമാണ് ഇവരുടെ ലക്ഷ്യം(No: 9).            

 വിശ്വാസികളുടെ പൊതുവായ പൗരോഹിത്യത്തെക്കുറിച്ചും  ശുശ്രൂഷാപരമായ പൗരോഹിത്യത്തെ കുറിച്ചും നമ്പർ 10-ൽ പറയുന്നു. 7 കൂദാശകളും അവ ദൈവജനത്തിന് നൽകുന്ന വ്യത്യസ്ത കൃപാവരങ്ങളും നമ്പർ 12 -ൽ പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് ദൈവജനത്തിന് നൽകുന്ന വിവിധങ്ങളായ കൃപാവരങ്ങളെ കുറിച്ചാണ്  No:12 -ൽ വിവരിച്ചിരിക്കുന്നത്. സഭയുടെ കാതോലിക സ്വഭാവത്തെക്കുറിച്ച്  No:13-ൽ പഠിപ്പക്കുന്നു.         

  No:14 എല്ലാ കത്തോലിക്കാ വിശ്വാസികളും നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. സഭയെ ബോധപൂർവ്വം തിരസ്കരിക്കുന്നവർക്കും സഭയിൽ ആയിരുന്നിട്ടും യഥാർത്ഥ ചൈതന്യത്തിൽ ജീവിക്കാത്തവർക്കും നിത്യരക്ഷ പ്രാപിക്കുവാൻ കഴിയുകില്ല എന്ന് ഈ ഖണ്ഡികയിൽ പഠിപ്പിക്കുന്നു. സഭയ്ക്ക് വെളിയിലുള്ള മറ്റ് ക്രിസ്ത്യാനികളെക്കുറിച്ച് പ്രത്യേകിച്ച് അപ്പസ്തോലിക സഭകളെക്കുറിച്ച് No:15-ൽ പ്രതിപാദിക്കുന്നു.

അക്രൈസ്തവർക്ക് ദൈവ ജനത്തോടുള്ള ബന്ധത്തെ കുറിച്ച് പറയുന്ന പതിനാറാം ഖണ്ഡിക ഏറെ പ്രധാനപ്പെട്ടതാണ് , വളരെയധികം ചർച്ചകൾക്ക് വിധേയവുമാണ്. ചില പ്രത്യേക  സാഹചര്യത്തിൽ ഈശോയുടെ കൃപയാൽ അവർക്ക് രക്ഷ ലഭിക്കുവാനുള്ള  സാധ്യത പറഞ്ഞിട്ട് അവരോട് സുവിശേഷം അറിയിക്കുവാനുള്ള കടമയെക്കുറിച്ച് ഗൗരവമായി തുടർന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടത് തന്നെ. (No:17).

         ഈ വിഷയ സംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് കാന്നുക.https://youtu.be/IbNLBTOJeOkമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.