Friday, April 25, 2025
spot_img
More

    നിങ്ങള്‍ മാനസാന്തരപ്പെട്ടിട്ടുണ്ടോ? അതോ മാനസാന്തരത്തിന്റെ വഴിയിലാണോ?

    മാനസാന്തരം എന്ന വാക്ക് നമുക്കേറെ പരിചിതമാണ്. മറ്റുളളവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമാണ് നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് മാനസാന്തരം? നാം മാനസാന്തരപ്പെട്ടിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിയാന്‍ ഒരു എളുപ്പവഴി പറയാം

    നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കാതിരിക്കുകയും അവരെ നിങ്ങളാഗ്രഹിക്കുന്നതുപോലെ മാറ്റിയെടുക്കാന്‍ ശ്രമിക്കാതിരിക്കുകയും എന്നാല്‍ നിങ്ങള്‍ സ്വയം മാറുകയും ചെയ്തിട്ടുണ്ടായിരിക്കുക. എല്ലാവരുടെയും വിചാരം മറ്റുള്ളവരാണ് മാറേണ്ടത് എന്നാണല്ലോ. ഞാന്‍ പരിപൂര്‍ണ്ണനാണ്, എനിക്കൊരു മാറ്റവും വരേണ്ടതില്ല ഇതാണ് എല്ലാവരുടെയും മട്ട്. ഇത് ശരിയായ മാനസാന്തരമല്ല.

    ഒരു ധ്യാനം കൂടിയതുകൊണ്ടോ ഒരു കുമ്പസാരം നടത്തിയതുകൊണ്ടോ ആരും പെട്ടെന്ന് വിശുദ്ധരാവുകയില്ല. വിശുദ്ധി ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന പ്രോസസാണ്.

    ജീവിതത്തിലെ ദുഷ്‌ക്കരമായ അവസരങ്ങളിലും വേളകളിലും ദൈവത്തെ സ്‌നേഹിക്കാന്‍ തയ്യാറാവുക എന്നതാണ് മറ്റൊന്ന്. അനുകൂലം നില്ക്കുന്ന ദൈവത്തെ സ്തുതിക്കാന്‍ എളുപ്പമാണ്. പക്ഷേ ദുഷ്‌ക്കരമായ സമയങ്ങളില്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കാന്‍ കഴിയുന്നിടത്താണ് മാനസാന്തരം.

    എവിടെ പോകുമ്പോഴും ദൈവത്തെ കൂട്ടുവിളിക്കുക. പ്രവൃത്തിയിലൂടെയും വാക്കിലൂടെയും ദൈവവുമായി സൗഹൃദത്തിലാവുക.

    പ്രലോഭനം സാധാരണമാണ്. എന്നാല്‍ പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കുക. എപ്പോഴും പ്രാര്‍ത്ഥനയില്‍ ഉറച്ചുനി്‌ല്ക്കുക.

    ഇതൊക്കെയാണ് മാനസാന്തരത്തിന്റെ വഴികള്‍.. ഇതിലൂടെയൊക്കെയാണ് നാം മാനസാന്തരത്തിലേക്ക് നടന്നടുക്കേണ്ടതും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!